പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ ശ്രീലാലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.

Update: 2024-10-04 12:47 GMT
Advertising

തിരുവനന്തപുരം: പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ ശ്രീലാലിനെ സർവീസിൽനിന്ന് പുറത്താക്കി. ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 2019-20ൽ ഇടുക്കി മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്.

ജോലി വാഗ്ദാനം ചെയ്ത് എട്ട് പേരിൽ നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. നിലവിൽ ശ്രീലാൽ സസ്‌പെൻഷനിലാണ്. പരാതിയെ തുടർന്ന് ശ്രീലാലിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ശ്രീലാൽ കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News