ഏറ്റവും അടുത്ത ആളുകളില്‍ ഒരാളുടെ ബ്ലാക് മെയിലിംഗിന് വിധേയനായി: ഉമ്മന്‍ചാണ്ടി

Update: 2018-05-08 09:50 GMT
Editor : Sithara
ഏറ്റവും അടുത്ത ആളുകളില്‍ ഒരാളുടെ ബ്ലാക് മെയിലിംഗിന് വിധേയനായി: ഉമ്മന്‍ചാണ്ടി
Advertising

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏറ്റവും അടുത്ത ആളുകളാണ് അങ്ങനെ ചെയ്തത്. പക്ഷേ ബ്ലാക് മെയിലിംഗിന് നിന്നുകൊടുത്തില്ല. എന്തുവന്നാലും സഹിക്കുമെന്നാണ് അവരോടൊക്കെ പറഞ്ഞത്. എന്നാല്‍ ഒരാളുടെ ബ്ലാക് മെയിലിംഗിന് മാത്രം വിധേയനായി. അതില്‍ ദു:ഖിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇന്നലെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ആരാണ് ബ്ലാക് മെയില്‍ ചെയ്തതെന്നും എന്താണ് നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News