സംസ്ഥാനത്ത് 21,203 ഏക്കര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യില്‍

Update: 2018-05-09 04:47 GMT
Editor : Sithara
സംസ്ഥാനത്ത് 21,203 ഏക്കര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യില്‍
Advertising

വനം വകുപ്പിന്‍റെ ഈസ്റ്റേണ്‍ സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ 21,203 ഏക്കര്‍ വനഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണെന്ന് സര്‍ക്കാര്‍ രേഖകള്‍. വനം വകുപ്പിന്‍റെ ഈസ്റ്റേണ്‍ സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്. കയ്യേറ്റഭൂമിയുടെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

Full View

വനം വകുപ്പിന്‍റെ രേഖകള്‍ പ്രകാരം സര്‍ക്കാരിന്‍റെ കയ്യിലുള്ളത് 27,94,613 ഏക്കര്‍ വനഭൂമി. ഇതില്‍ 21,203 ഏക്കറാണ് പല തരത്തിലുള്ള കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 9769 ഏക്കറാണ് മലപ്പുറം, പാലക്കാട് ജില്ലകളില്‍ കയ്യേറ്റക്കാരുടെ കയ്യില്‍ ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 5279 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇപ്പോഴും വനം വകുപ്പിന്‍റെ കയ്യിലില്ല. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലെ 4932 ഏക്കര്‍ വനഭൂമിയും അനധികൃതമായി കയ്യേറിയിട്ടുണ്ട്. മൂന്നാറില്‍ മാത്രം 2713 ഏക്കര്‍ കയ്യേറി.

പല തവണ വനഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിവിധ തരത്തിലുള്ള എതിര്‍പ്പുകള്‍ കാരണം ഒന്നും നടന്നിട്ടില്ലെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News