ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചു; ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പൊലീസ് കാരക്കോണം മെഡിക്കൽ കോളജിൽ
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ തട്ടി എന്നതാണ് കേസ്
Update: 2024-11-25 10:02 GMT
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസിന്റെ റെയ്ഡ്. കോഴക്കേസില്‍ കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്.
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ തട്ടി എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് കർണാടക പൊലീസ് കേരളത്തിലെത്തിയത്.
സംഭവത്തിൽ കർണാടക മല്ലേശ്വരം പൊലീസ് ബെനറ്റിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പൊലീസ് കാരക്കോണം മെഡിക്കൽ കോളജിലെത്തിയത്.