ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി, എന്നാല്‍ നടപടിയില്ല

Update: 2018-05-09 09:16 GMT
Editor : Subin
ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി, എന്നാല്‍ നടപടിയില്ല
Advertising

തമിഴ്‌നാട് വിരുദു നഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ അനധികൃത സ്വത്തുണ്ടെന്നും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം.

ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ പരാമര്‍ശവുമായി എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമിയാണെന്ന് കോടതി വിമര്‍ശിച്ചു. ബിനാമി സ്വത്ത് കൈവശംവെച്ചെന്ന പരാതിയിലായിരുന്നു കോടതി പരാമര്‍ശം.

Full View

തമിഴ്‌നാട് വിരുദു നഗര്‍ ജില്ലയിലെ രാജപാളയം സേതുര്‍ വില്ലേജില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ അനധികൃത സ്വത്തുണ്ടെന്നും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം. എറണാകുളം സ്വദേശി ടി.ആര്‍ വാസുദേവനാണ് ഹരജി സമര്‍പ്പിച്ചത്. വില്‍പ്പനകരാര്‍ പ്രകാരം ഇസ്ര അഗ്രോ ടെക് എന്ന കമ്പനിയുടെ ഡയറക്ടറായാണ് ജേക്കബ് തോമസിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഐപിഎസ് ഉദ്യോഗസ്ഥന് കമ്പനി ഡയറക്ടറാവാന്‍ കഴിയില്ല. മാത്രമല്ല സര്‍ക്കാരിന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചു. ഇത് ബിനാമി ഇടപാടാണെന്ന് നിരീക്ഷിച്ച കോടതി ജേക്കബ് തോമസിനെ ബിനാമി ദാറാണെന്ന് വിശേഷിപ്പിച്ചു. പക്ഷേ സ്വകാര്യ അന്യായത്തില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാനാവില്ല, പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ അനുമതിയും വേണം. ഈ പശ്ചാത്തലത്തില്‍ ഹര്‍ജി കോടതി തള്ളി.

ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിനെയും സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News