വാഹനാപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Update: 2018-05-09 16:08 GMT
Editor : admin
വാഹനാപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
Advertising

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ തുച്ഛമായ നഷ്ടപരിഹാരം നല്‍കി സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ശ്രമം.

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ തുച്ഛമായ നഷ്ടപരിഹാരം നല്‍കി സ്വദേശത്തേക്ക് മടക്കി അയക്കാന്‍ ശ്രമം. ബംഗാള്‍ സ്വദേശിയായ ബിരുതുബുവിനാണ് ഈ ദുര്‍ഗതി. തൊഴില്‍ നഷ്ടമായ ബിരുതുബു ഇപ്പോള്‍ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ്.

കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സുരക്ഷ ജീവനക്കാരനായിരുന്നു ബിരുതുബു. കഴിഞ്ഞ ദിവസമാണ് ബിരുതുബുവിന് വാഹന അപകടം ഉണ്ടായത്. കൈ ഒടിയുകയും തലയ്ക്ക് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു. അപകടത്തിന് ഇടയാക്കിയ വാഹനത്തില്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വാഹന ഉടമയും ഹോട്ടലിലെ സെക്യൂരിറ്റി മാനേജരും തമ്മില്‍ ധാരണയാവുകയും 3000 രൂപ നഷ്ടപരിഹാരമായി ബിരുതുബുവിന് നല്‍കുകയും ചെയ്തു. ജോലിയില്‍ നിന്നും നീക്കം ചെയ്ത ബിരുതുബുവിനെ നാട്ടിലേക്ക് മടക്കി അയക്കാനാണ് നീക്കം നടക്കുന്നത്

സഹപ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് വിവരം പൊലീസില്‍ അറിയ‌ിക്കുകയും എറണാകുളം ട്രാഫിക് പൊലീസ് വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. സ്വദേശത്ത് സ്വന്തമായി വീടില്ലാത്ത ബിരുതുബുവിന് ഭാര്യയും കുഞ്ഞുമുണ്ട്. നാട്ടിലേക്ക് മടങ്ങാനും ജീവിത ചിലവുകള്‍ക്കും പണമില്ലാതെ എറണാകുളത്തെ ലേബര്‍ ക്യാമ്പില്‍ തന്നെ തുടരുകയാണ് ബിരുതുബു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News