പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 1590 ഒഴിവുകള്‍ മാത്രം

Update: 2018-05-09 15:12 GMT
Editor : admin
പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 1590 ഒഴിവുകള്‍ മാത്രം
Advertising

ഒഴിവുകള്‍ 30,000ത്തിലധികമെന്ന് പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്‍സ്

Full View

സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടും പി.എസ്.സിക്ക് ആകെ റിപ്പോര്‍ട്ട് ചെയ്തത് 1590 ഒഴിവുകള്‍ മാത്രം. പക്ഷെ, മുപ്പതിനായിരത്തിലധികം ഒഴിവുകളുണ്ടെന്നാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ കണക്ക്. 1590-ല്‍ എഴുന്നൂറ് ഒഴിവുകളും ആരോഗ്യവകുപ്പിലെ അസിസ്റ്റന്‍റ് സര്‍ജന്‍മാരുടേതാണ്. റാങ്ക് ലിസ്റ്റ് നിലവിലിലെങ്കില്‍ എംപ്ലോയിമെന്റ് എക്സേഞ്ച് വഴി ഒഴിവുകള്‍ അടിയന്തരമായി നികത്താനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിലെ ഒഴിവുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ വിവിധ വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 1170 ഒഴിവുകളാണ്. സര്‍ക്കാര്‍ വീണ്ടും മൂന്ന് ദിവസം കൂടി സമയം നീട്ടി നല്‍കി. എന്നിട്ടും ലഭിച്ചത് 1590 എണ്ണം മാത്രം. ഇതില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് ആരോഗ്യവകുപ്പിലാണ്. 700 അസിസ്റ്റന്‍റ് സര്‍ജന്മാരും, 66 സ്റ്റാഫ് നഴ്സുമാരുടെയും കുറവ് പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്തു. കെ.എസ്.ഇ.ഫി അസിസ്റ്റന്‍റിന്‍റെ 211 ഒഴിവുകളുണ്ട്. കോളേജ് പ്രെഫസര്‍ തസ്തികയില്‍ 24 ഒഴുവുകളാണുള്ളത്. നിലവിലുള്ള ഒഴിവുകള്‍ക്ക് പുറമേ ഇനി ഈ വര്‍ഷം വരാനുള്ള ഒഴിവുകളും ചേര്‍ത്തുള്ള കണക്കാണ് സമര്‍പ്പിച്ചതെന്ന് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചീഫ് സെക്രട്ടറി പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വിവിധ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് ഈ കണക്കുകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 30000 ത്തോളം ഒഴിവുകള്‍ നിലവിലുണ്ടന്നാണ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News