കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രചാരണയോഗങ്ങളില്‍ സജീവ സാന്നിധ്യമായി പി ജയരാജന്‍
തനിക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് ജയരാജന്‍
കണ്ണൂരൊഴികെയുളള ജില്ലകളിലെ സിപിഎമ്മിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ്. തനിക്കെതിരെയുളളത് കളളക്കേസാണെന്ന് വിശദീകരിച്ചാണ് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കായി ജയരാജന്റെ പ്രചാരണം. തിരുവനന്തപുരം ജില്ലയിലെ രണ്ട് പരിപാടികളിലാണ് ഇന്നലെ ജയരാജന്‍ പങ്കെടുത്തത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശമില്ലെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് പി ജയരാജന്‍ സജീവമായുണ്ട്. മറ്റ് ജില്ലകളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്കായി പി ജയരാജനും പ്രചാരണ യോഗങ്ങളിലെത്തും. വോട്ടഭ്യര്‍ഥനക്കൊപ്പം തനിക്കെതിരെയുളള കേസില്‍ അണികളോട് വിശദീകരണവും നല്‍കിയാണ് ജയരാജന്റെ പ്രസംഗം. നെയ്യാറ്റിന്‍കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി കെ ആന്‍സലന് വേണ്ടിയായിരുന്നു പി ജയരാജന്റെ ആദ്യ പ്രചാരണ യോഗം.
കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നെയ്യാറ്റിന്‍കരയിലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുടക്കം. കണ്ണൂരിൽ സജീവമായി രംഗത്തിറങ്ങേണ്ട താന്‍ തിരുവനന്തപുരത്ത് വോട്ടുചോദിച്ചുവന്ന സാഹചര്യവും വിശദീകരിച്ചു.
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന എതിരാളികളുടെ വിമര്‍ശത്തിന് ജയരാജനിലൂടെ മറുപടി നല്‍കാനാണ് സിപിഎമ്മിന്റെ ശ്രമം. ഷുക്കൂർ വധക്കേസിലടക്കം ആരോപണവിധേയരായവരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച മമ്പറം ദിവാകരനെ ധര്‍മടത്ത് മത്സരിപ്പിക്കുന്നത് എന്തിനെന്ന ചോദ്യവുമായാണ് ജയരാജന്‍ നേരിട്ടത്.
കാട്ടാക്കടയിലെ ഇടത് സ്ഥാനാര്‍ഥി ഐ ബി സതീഷിനായി മാറനല്ലൂരിലെ പൊതുയോഗത്തിലും സംസാരിച്ചാണ് ജയരാജന്‍ മടങ്ങിയത്.