കള്ളപ്പണ വിരുദ്ധ വാരാചരണവുമായി എന്‍ഡിഎ കേരള ഘടകം
9 മുതല്‍ 15 വരെ പ്രചരണ പരിപാടികള്‍ നടത്തും
നോട്ട് അസാധുവാക്കിയതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആശയ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എന്‍ഡിഎ കേരളഘടകം. ഇതിന്റ ഭാഗമായി ഡിസംബര്‍ 9 തിയതി മുതല്‍ 15 തിയതി വരെ കള്ളപ്പണ വിരുദ്ധ വാരാചരണം നടത്തുമെന്നും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഭാരവാഹികള്‍ അറിയിച്ചു.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ വ്യാപക പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എന്‍ഡിഎ കേരളഘടകം തീരുമാനിച്ചത്. നോട്ട് അസാധുവാക്കിയതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു കര്‍മ്മ പദ്ധതി തന്നെ എന്‍ഡിഎ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഡിസംബര്‍ 9 മുതില്‍ 15 കള്ളപ്പണ വിരുദ്ധ വാരാചരണം ആചരിക്കാനാണ് തീരുമാനം.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും. ആശയ പ്രചരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ ഇറക്കും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന പൊതുജനാഭിപ്രായം സ്വീകരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാനും എന്‍ഡിഎ യോഗത്തില്‍ തീരുമാനമായി. കൊച്ചിയില്‍ നടന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ ഘടകക്ഷികള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്തു.