മെഡിക്കല്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍ 

Update: 2018-05-11 14:48 GMT
Editor : admin
മെഡിക്കല്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍ 
Advertising

സംസ്ഥാന സിലബസില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ സിലബസില്‍ നടക്കുന്ന പ്രവേശ പരീക്ഷ കടുത്തതാകും. എംബിബിഎസ് ഡെന്റല്‍ എന്നിവ ഒഴികെയുള്ള കോഴ്‌സുകളിലേക്കായി സംസ്ഥാനം പ്രത്യേകം പരീക്ഷ നടത്തേണ്ടിയും വരും.

മെഡിക്കല്‍ പ്രവേശത്തിനുള്ള ഏകീകൃത പൊതു പരീക്ഷ സംസ്ഥാനത്തെ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. സംസ്ഥാന സിലബസില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ സിലബസില്‍ നടക്കുന്ന പ്രവേശ പരീക്ഷ കടുത്തതാകും. എംബിബിഎസ് ഡെന്റല്‍ എന്നിവ ഒഴികെയുള്ള കോഴ്‌സുകളിലേക്കായി സംസ്ഥാനം പ്രത്യേകം പരീക്ഷ നടത്തേണ്ടിയും വരും.

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള സംസ്ഥാന പ്രവേശനപരീക്ഷ ഇന്നാണ് അവസാനിച്ചത്. ഏകീകൃത പ്രവേശ പരീക്ഷ നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷ വെറുതെയായി. വ്യത്യസ്ത സിലബസുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് സിബിഎസ്ഇ സിലബസിലാകും ഇനി പരീക്ഷ എഴുതേണ്ടി വരിക. ഇവര്‍ക്ക് ഏകീകൃത പ്രവേശ പരീക്ഷ കടുത്തതായേക്കും. ഈ വിദ്യാര്‍ഥികള്‍ പ്രവേശ പരീക്ഷയില്‍ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.

സിലബസ് ഏകീകരിച്ചാലും അതനുസരിച്ച് പഠിച്ചിറങ്ങുന്ന ബാച്ച് പുറത്തിറങ്ങാന്‍ രണ്ട് വര്‍ഷമെടുക്കും. എംബിബിഎസ് ഡെന്റല്‍ കോഴ്‌സുകളിലേക്ക് മാത്രമാണ് ഏകീകൃത പ്രവേശ പരീക്ഷ നടക്കുക. ഹോമിയോ ആയുര്‍വേദ, സിദ്ധ, അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകളിലേക്ക് സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രവേശ പരീക്ഷ നടത്തേണ്ടി വരുമെന്ന വിമര്‍ശവും നിലനില്‍ക്കുന്നുണ്ട്. സംവരണം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. ഏകീകൃത പ്രവേശ പരീക്ഷ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളുടെ പ്രവേശം നടത്താനുള്ള ഭരണഘടന അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെന്ന വിമര്‍ശവുമുണ്ട്. ഇവര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News