പ്രചരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയാണ് ബിജെപിയുടെ പ്രചാരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ എത്തും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ അവസാനഘട്ട പ്രചരണതിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയാണ് ബിജെപിയുടെ പ്രചാരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ എത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രചാരണം സംസ്ഥാനത്ത് തുടരുകയാണ്.
രണ്ടാം ഘട്ട പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗം കാസര്‍ഗോട്ടായിരുന്നു. ബംഗാളിലെ കാര്യം പറഞ്ഞ് മോദി എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു. കേരളത്തിലെ ശത്രുക്കളായ സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മിത്രങ്ങളാണ്. ഒരേ സമയം രണ്ട് നിലപാടുള്ളവരെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് ശേഷം തിരുവനന്തപുരത്തെയും കുട്ടനാട്ടിലെയും പൊതുയോഗങ്ങളില്‍ മോദി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നാളെ കേരളത്തിലെത്തും. 12ന് രാഹുല്‍ ഗാന്ധിയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ജെഡിയു നേതാവ് നിതീഷ് കുമാറും കഴിഞ്‍ ദിവസം എത്തിയിരുന്നു. സജീവമായ തെരഞ്ഞെടുപ്പ് ചൂടില്‍ ആവേശം പരത്തിയാണ് ദേശീയ നേതാക്കളുടെ പര്യടനം.