ജീവനക്കാരോട് യാത്ര പറഞ്ഞ് ഉമ്മന്‍ചാണ്ടി പടിയിറങ്ങി
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നിന്ന ജീവനക്കാരോട് യാത്ര പറഞ്ഞാണ് സെക്രട്ടറിയേറ്റില്‍ നിന്ന് ഉമ്മന്‍ചാണ്ടി പടിയിറങ്ങിയത്.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നിന്ന ജീവനക്കാരോട് യാത്ര പറഞ്ഞാണ് സെക്രട്ടറിയേറ്റില്‍ നിന്ന് ഉമ്മന്‍ചാണ്ടി പടിയിറങ്ങിയത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്റെ കഴിവല്ലെന്ന് പറഞ്ഞായിരുന്നു ഉമ്മന്‍ചാണ്ടി പ്രസംഗം തുടങ്ങിയത്. മടക്കം പൂര്‍ണ സംതൃപ്തിയോടെയാണ്.
മന്ത്രിസഭയിലെ അംഗങ്ങളോട് ബഹുമാനമാണ്. മന്ത്രിസഭാ യോഗങ്ങളെ കുറിച്ചൊന്നും വാര്‍ത്തകള്‍ വന്നില്ല. അഭിപ്രായ വ്യത്യാസം ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി. സര്‍ക്കാര്‍ ജീവനക്കാരുമായി ഏറ്റുമുട്ടാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തനിക്കൊപ്പം നിന്ന ജീവനക്കാരോട് ഏത് സ്ഥാനത്തിരുന്നാലും പ്രശ്നങ്ങളുമായി വരുന്ന ആരെയും അവഗണിക്കരുതെന്ന ഉപദേശം നല്‍കാനും അദ്ദേഹം മറന്നില്ല. സ്ഥാനമൊഴിഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ജീവനക്കാര്‍ ഉപഹാരം സമ്മാനിച്ചു.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, അഡീഷണല്‍ സെക്രട്ടറി കെ എം എബ്രഹാം, പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുത്തു.