പരമ്പരാഗത വ്യവസായം: കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഇപി ജയരാജന്‍

Update: 2018-05-11 01:45 GMT
Editor : admin
പരമ്പരാഗത വ്യവസായം: കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഇപി ജയരാജന്‍
Advertising

പരമ്പരാഗത വ്യവസായങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചുവെന്ന് മന്ത്രി ഇപി ജയരാജന്‍.

Full View

പരമ്പരാഗത വ്യവസായങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചുവെന്ന് മന്ത്രി ഇപി ജയരാജന്‍. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്ര കായികമന്ത്രി ജിതേന്ദ്ര സിങുമായുള്ള കൂടിക്കാഴ്ചയില്‍ ‍2018 ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ തീരദേശ ഗെയിംസ് കേരളത്തില്‍ നടത്താനുള്ള സന്നദ്ധതയും ഇപി ജയരാജന്‍ അറിയിച്ചു.

കേന്ദ്ര ചെറുകിട, ഇടത്തര സംരംഭക മന്ത്രി കല്‍രാജ് മിശ്ര, കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവരുമായുള്ള കൂടിക്കാഴ്ച ഗുണകരമായിരുന്നു എന്നാണ് വ്യവസായ വാണിജ്യ കായിക മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. കേന്ദ്ര മന്ത്രി കല്‍രാജ് മിശ്രയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാവസായിക രംഗത്തെ സാങ്കേതിക വിദ്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സഹായം, പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം, പുതിയ സംരഭകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഇപി ജയരാജന്‍ പറഞ്ഞു.

2018 ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ തീരദേശ ഗെയിംസ് കേരളത്തില്‍ നടത്താനുള്ള സന്നദ്ധത അറിയിച്ചതായിരുന്നു കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിങുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യം. കേരളത്തിലെ കായിക മേഖല വിപുലീകരിക്കുന്നത് സംബന്ധിച്ചുളള സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് നല്‍കിയതായും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News