മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; ഡാം സുരക്ഷിതമല്ലെന്ന് പിണറായി
പുതിയ ഡാം വേണമെന്ന നിയമസഭ പ്രമേയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തിലെ മുന്‍ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലക്കം മറിഞ്ഞു. പുതിയ ഡാം വേണമെന്ന നിയമസഭ പ്രമേയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഡാം സുരക്ഷതിമാണെന്ന പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്ന വിശദീകരണവും പിണറായി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്ന് നേര്‍വിപരീതമായ മറുപടിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയിരിക്കുന്നത്. പുതിയ ഡാം വേണെന്ന നിയമസഭാ പ്രമേയത്തില്‍ ഉറച്ച് നില്‍ക്കുകയാണന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാമിന് സുരക്ഷയില്ലെന്ന സര്‍വ്വകക്ഷിയോഗത്തിന്റെതായ അഭിപ്രായത്തിലും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണന്നും പിണറായി വിശദീകരിച്ചു. എന്നാല്‍ സഭയിലൊന്നും, സഭക്ക് പുറത്ത് മറ്റൊന്നും മുഖ്യമന്ത്രി പറയുന്നതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിലപാടില്ലെന്ന് വ്യക്തമായതായി പ്രതിപക്ഷം ആരോപിച്ചു. കരാറിന്റെ നിയമസാധുതകളെക്കുറിച്ച് പഠിക്കാന്‍ ദേശീയ അന്തര്‍ദേശീയ വിദഗ്ധരെ ഉപയോഗിച്ച് സമിതി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.