തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

Update: 2018-05-18 15:57 GMT
തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു
Advertising

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 57 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരുടെയും നില ഗുരുതരമല്ലെന്നും പനിയും തലവേദനയുമാണ് കൂടുതല്‍പേര്‍ക്കുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Full View

തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. തോന്നയ്ക്കല്‍ എല്‍.പി. സ്‌കൂളിലെ 57 വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് .ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലവേദനയുമാണ് കൂടുതല്‍ കുട്ടികള്‍ക്കുമുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരുടേയും നില ഗുരുതരമല്ല.

വൈകിട്ടോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക പ്രശന്ങ്ങള്‍ ഉണ്ടായത്.തുടര്‍ന്ന് പത്തോളം വ‌ിദ്യാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നാലെ കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ കുടതല്‍ ഡോക്ടര്‍മാരെ ആശുപത്രിയിലേക്ക് നിയമിച്ചു.78 വിദ്യാര്‍ത്ഥികളെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടേയും നില ഗുരുതരമല്ല.

കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ പീഡിയാട്രിക് അത്യാഹിതവിഭാഗത്തില്‍ നിയമിച്ചു.സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് രാത്രി വൈകി ആശുപത്രി സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ അഡ്മിറ്റ് ചെയ്യാനായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ചിക്തസയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചു.

Tags:    

Similar News