മുസ്ലിം വിരുദ്ധ പരാമര്‍ശം: സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വറിന്റെ പരാതി

Update: 2018-05-20 03:34 GMT
Editor : admin
മുസ്ലിം വിരുദ്ധ പരാമര്‍ശം: സാധ്വി പ്രാചിക്കെതിരെ രാഹുല്‍ ഈശ്വറിന്റെ പരാതി
Advertising

മുസ്ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പരിപൂര്‍ണ സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.

Full View

മുസ്ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന് പ്രഖ്യാപിച്ച വിഎച്ച്പി നേതാവ് സ്വാധ്വി പ്രാചിക്കെതിരെ ബിജെപി അനുഭാവി രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സാധ്വിയുടെ വിവാദ പ്രസ്താവന.

സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തിയതായും കോടതിയിലേക്ക് നീങ്ങുന്നതായും രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഞാന്‍ ഹിന്ദു ആണ്, ഇന്ത്യന്‍ ആണ്. ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും, ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരീ സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യവും അവരുടെ വിശ്വാസവുമെല്ലാം എന്റെ - നമ്മുടെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. മുസ്ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പരിപൂര്‍ണ സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ പറയുന്നു.

ഒരു മുസ്ലിമാണ് ഇത്തരത്തിലൊരു പരാതി നല്‍കാന്‍ തുനിയുന്നതെങ്കില്‍ അത് വര്‍ഗ്ഗീയതയായി വ്യാഖ്യാനിക്കപ്പെടും അതുകൊണ്ടാണ് താന്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സൗദി അറേബ്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കിയിട്ട് ദിവസങ്ങളായിട്ടില്ല. പ്രധാനമന്ത്രി തന്നെ മുസ്ലിം വിശ്വാസികള്‍ക്ക് റമദാന്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സാധ്വി പ്രാചിയെ പോലുള്ളവര്‍ വിവാദ പ്രസ്താവനകളായി എത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

- എന്ത് കൊണ്ട് സാധ്വി പ്രാചിക്കെതിരെ പോലീസ്, കോടതി കേസ് നൽകി - ( 5 കാരണങ്ങൾ ) (1) അവർ പറഞ്ഞത് മുസ്ലിം വിരുദ്ധം ആണ്, ഇന്...

Posted by Rahul Easwar on Thursday, June 9, 2016


രാഹുല്‍ ഇശ്വര്‍ നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News