ഭൂമിക്കായുള്ള നിലനില്‍പ്പ് സമരത്തിന് 146 ദിവസം; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഈ കുടുംബങ്ങള്‍
ആദിവാസി കരാര്‍ നടപ്പാക്കി ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബത്തിനും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം വൈക്കത്ത് നിലനില്‍പ്പ് സമരം തുടരുന്നത്.
പുതിയ സര്‍ക്കാരില്‍ പ്രതീക്ഷവെച്ച് ഭൂരഹിതരായ പട്ടികവര്‍ഗവിഭാഗം. ആദിവാസി കരാര്‍ നടപ്പാക്കി ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബത്തിനും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം വൈക്കത്ത് നിലനില്‍പ്പ് സമരം തുടരുന്നത്.
ഉറച്ച തീരുമാനത്തിലാണ് കേരളാ സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ. ആദിവാസി കരാര്‍ നടപ്പാക്കി ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കുക, രണ്ട് സ്ഥലമുള്ളവര്‍ക്ക് ഒരേക്കര്‍ തികച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 13 കുടുംബങ്ങളാണ് വൈക്കം താലൂക്ക് ഓഫീസിനു മുമ്പില്‍ നിലനില്‍പ്പിനായി സമരം തുടരുന്നത്. സമരം 146 ദിനങ്ങള്‍ പിന്നിട്ടു.
ഉദയനാപുരം, കടുത്തുരുത്തി, ടിവി പുരം എന്നിവിടങ്ങളില്‍നിന്നായി പട്ടികവര്‍ഗകുടുംബങ്ങളിലെ 70ഓളം പേരാണ് ജനുവരി 11 മുതല്‍ നിലനില്‍പ്പു സമരം ആരംഭിച്ചത്. സോളിഡാരിറ്റി, എസ്എസ് പെന്‍ഷനേഴ്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പിന്തുണയും സഹായവുമായി എത്തി. കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് ഉറപ്പുകൊടുത്തെങ്കിലും അത് ഉറപ്പായി നിലനില്‍ക്കുകയാണ്. പുതിയ സര്‍ക്കാരിലാണ് ഇവരുടെ പ്രതീക്ഷ.
52 പഞ്ചായത്തുകളിലും 19 കോളനികളിലുമായി 1500 ഓളം പട്ടികവര്‍ഗ കുടുംബങ്ങളാണ് കോട്ടയം ജില്ലയില്‍ ഭൂരഹിതരായിട്ടുള്ളത്. മൂന്നരലക്ഷത്തോളം പട്ടികവര്‍ഗ കുടുംബങ്ങളാണ് സംസ്ഥാനത്ത് ഭൂരഹിതരായി തുടരുന്നത്.