വി എസ് പാര്‍ട്ടി വിരുദ്ധ മനോനിലയിലെത്തി എന്ന പാര്‍ട്ടി പ്രമേയം നിലനില്‍ക്കുമെന്ന് പിണറായി

Update: 2018-05-22 07:52 GMT
Editor : admin
വി എസ് പാര്‍ട്ടി വിരുദ്ധ മനോനിലയിലെത്തി എന്ന പാര്‍ട്ടി പ്രമേയം നിലനില്‍ക്കുമെന്ന് പിണറായി
Advertising

പൊതുവില്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് വിഎസ് സ്ഥാനാര്‍ഥിയായത്. അല്ലാതെ അദ്ദേഹം സ്വയം സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചതല്ലെന്നും....

Full View

വി എസ് അച്യുതാനന്ദന് പാര്‍ട്ടി വിരുദ്ധ നിലപാടുണ്ടെന്ന സിപിഎം പ്രമേയത്തില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍. പാര്‍ട്ടി നിലപാടും സ്ഥാനാര്‍ത്ഥിത്വവും രണ്ടാണെന്നും പിണറായി പറഞ്ഞു. വിവാദമായതോടെ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന മറു ആരോപണവും പിണറായി ഉയര്‍ത്തി.

വിഎസ് പാര്‍ട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരം താണുവെന്ന ആലപ്പുഴ സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ മാറ്റമൊന്നുമില്ലെന്നായിരുന്നു പിണറായി വിജയന്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി നിലപാടും രണ്ടാണെന്നും പിണറായി വ്യക്തമാക്കി.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള പിണറായിയുടെ പരാമര്‍ശം സിപിഎമ്മിനുളളില്‍ തന്നെ കടുത്ത പ്രതിഷേധത്തിനിടയാക്കി. വിഎസ് വിഷയം ഇപ്പോള്‍ പ്രസക്തമല്ലെന്ന് എം എ ബേബി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വഴിതെറ്റിക്കാനുള്ള ഇടതുവിരുദ്ധരുടെ നീക്കമാണിതെന്നും എം എ ബേബി പറഞ്ഞു.

എന്നാല്‍ വിഎസിനെ കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പിന്നീട് പിണറായി വിജയന്‍ പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. നേരത്തെ പ്ലാന്‍ ചെയ്‌തതു പോലെയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍. വിഎസിനെതിരായ പ്രമേയത്തിലെ കാര്യങ്ങള്‍ തെറ്റല്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News