കൃഷി ഭൂമി തരിശിടുന്നത് കുറ്റകരം: വി എസ് സുനില്‍കുമാര്‍
വരള്‍ച്ച കാരണം സംസ്ഥാനത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ വിളനഷ്ടമാകും ഇക്കുറിയുണ്ടാവുകയെന്നും വി എസ് സുനില്‍കുമാര്‍
കൃഷി ഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. വരള്‍ച്ച കാരണം സംസ്ഥാനത്ത് അടുത്തയിടെയുണ്ടായ ഏറ്റവും വലിയ വിളനഷ്ടമാകും ഇക്കുറിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് നെല്‍ കൃഷി നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വരള്‍ച്ച കാരണം അരി ഉല്‍പ്പാദനത്തില്‍ അടക്കം വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കും. തരിശിടുന്ന കൃഷിഭൂമികളെ ജനപങ്കാളിത്തത്തോടെ ഫലഭൂയിഷ്ഠമായ ഭൂമിയാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
20 വര്‍ഷക്കാലം തരിശിട്ട ഒളവണ്ണ മുണ്ടോപ്പാടത്ത് നെല്‍കൃഷി നടീല്‍ ഉത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ പി ടി എ റഹീം, വികെസി മമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു.