ബാലാവകാശ കമ്മീഷന്‍ നിയമനം: കെകെ ശൈലജക്കെതിരായ കേസ് ഇന്ന് പരിഗണിക്കും
Update: 2018-05-23 00:36 GMT
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മന്ത്രി ഇന്ന് വിശദീകരണം നല്‍കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ അംഗങ്ങളുടെ നിയമനം..
ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മന്ത്രി ഇന്ന് വിശദീകരണം നല്‍കണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച ഫയല്‍ ഇന്ന് ഹാജരാക്കണമെന്നും ലോകായുക്ത ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗവും സി പി എം പ്രവര്‍ത്തകനുമായ ടി.ബി. സുരേഷിന്റെയും കാസര്‍കോട് ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവിയുടെയും നിയമനമാണ് വിവാദമായത്.