പി വി അന്‍വറിന്‍റെ പാര്‍ക്കിന് അനുമതി പുനസ്ഥാപിക്കാനാവില്ല: മലിനീകരണ നിയന്ത്രണ ബോര്‍‌ഡ്

Update: 2018-05-24 08:05 GMT
Editor : Sithara
പി വി അന്‍വറിന്‍റെ പാര്‍ക്കിന് അനുമതി പുനസ്ഥാപിക്കാനാവില്ല: മലിനീകരണ നിയന്ത്രണ ബോര്‍‌ഡ്
Advertising

പി വി അന്‍വറിന്‍റെ പാര്‍ക്കിന്‍റെ റദ്ദാക്കിയ അനുമതി നിലവില്‍ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍‌ഡ്.

പി വി അന്‍വറിന്‍റെ പാര്‍ക്കിന്‍റെ റദ്ദാക്കിയ അനുമതി നിലവില്‍ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍‌ഡ്. നടപടി ക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടില്ലെന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ചൊവ്വാഴ്ചയ്ക്കകം രേഖകള്‍ സമര്‍പ്പിക്കണമെന്ന പഞ്ചായത്ത് ഭരണ സമിതി നിര്‍ദേശം പാലിക്കാന്‍ പാര്‍ക്കിനാവില്ല.

Full View

കക്കാടംപോയിലിലെ പാര്‍ക്കിന്റെ അനുമതി മലീനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് പി വി അന്‍വര്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ റദ്ദാക്കിയ അനുമതി പുനസ്ഥാപിക്കാനാവില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം കോടതിക്ക് കൈമാറി.

ചൊവ്വാഴ്ചയ്ക്കകം മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെ അനുമതി രേഖകള്‍ ഹാജരാക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതി പാര്‍ക്കിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. റദ്ദാക്കിയ അനുമതി പുനസ്ഥാപിക്കാനാവില്ലെന്ന നിലപാട് മലീനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിച്ചതോടെ കൂടരഞ്ഞി പഞ്ചായത്തും പാര്‍ക്കിനുള്ള പ്രവര്‍ത്താനാനുമതി പിന്‍വലിക്കുമെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News