ആശാസമരത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ: മന്ത്രി വി.ശിവൻകുട്ടി
'ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നതിൽ പ്രശ്നമില്ല'
Update: 2025-04-05 16:02 GMT


തിരുവനന്തപുരം: ആശാസമരത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നതിൽ പ്രശ്നമില്ല. ആരോഗ്യമന്ത്രി പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ആശമാരുടെ നിരാഹാര സമരം ഇന്ന് 17 ആം ദിവസം പിന്നിടുമ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനം. രാപകൽ സമരം 55 ആം ദിവസവും തുടരുകയാണ്.
സംയുക്ത ചർച്ചയ്ക്ക് ഇല്ലെന്ന് സമരസമിതി നിലപാട് എടുക്കുമ്പോഴും ആശാ സമരത്തിൽ മന്ത്രിതല തുടർ ചർച്ച എപ്പോഴെന്നതിൽ അവ്യക്തത തുടരുകയാണ്. തുടർ ചർച്ച ഉണ്ടാകുമോ എന്നതിൽ മന്ത്രി വീണാ ജോർജ് ഉറപ്പു പറഞ്ഞിട്ടില്ല. കമ്മീഷനെ നിയമിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും, കൂടിയാലോചിച്ചു മറുപടി പറയാമെന്നായിരുന്നു ചർച്ചയിൽ കേരള ആശാ ഹെൽത്ത് വർക്ക് അസോസിയേഷന്‍റെ പ്രതികരണം.