സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു; പ്രചാരണത്തില്‍ ഒപ്പമെത്താന്‍ ബിജെപി

Update: 2018-05-25 17:15 GMT
Editor : Muhsina
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു; പ്രചാരണത്തില്‍ ഒപ്പമെത്താന്‍ ബിജെപി
Advertising

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി പ്രഖ്യാപനം വൈകിയത് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്നു.പ്രചാരണത്തില്‍ ഏറെ മുമ്പിലെത്തിയ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കൊപ്പം എത്താനുള്ള ഓട്ടപ്പാച്ചിലിലാണ്..

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി പ്രഖ്യാപനം വൈകിയത് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്നു. പ്രചാരണത്തില്‍ ഏറെ മുമ്പിലെത്തിയ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കൊപ്പം എത്താനുള്ള ഓട്ടപ്പാച്ചിലിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനു ശേഷം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

Full View

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടു പോയത് വേങ്ങരയിലെ ബിജെപിക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. യുഡിഎഫും എല്‍ഡിഎഫും പ്രചാരണരംഗത്ത് സജീവമായപ്പോള്‍ മണ്ഡലത്തിലെ ബിജെപിക്ക് സ്ഥാനാര്‍ത്ഥി പോലുമാകാത്ത അവസ്ഥ. ഇതു മൂലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനം പോലും മാറ്റിവെക്കേണ്ടി വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. പ്രചാരണത്തിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‌ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ജില്ലാ കമ്മറ്റിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രഖ്യാപനം വൈകിയത് പ്രശ്നമാകില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ.

ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള പ്രമുഖരെ നേരത്തെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനായിരുന്നു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടത്. മികച്ച പോരാട്ടം നടത്തുമെന്നൊക്കെ പ്രഖ്യാപിക്കുമ്പോഴും തുടക്കം വൈകിയത് പാരയാകല്ലേയെന്ന പ്രാര്‍ത്ഥനയിലാണ് ബിജെപി നേതാക്കള്‍.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News