കെഎസ് ചിത്ര 'ബാലനിധി' ബ്രാന്‍റ് അംബാസിഡര്‍
Update: 2018-05-25 01:18 GMT
ബാലനിധിയുടെ ബ്രാന്‍റ് അംബാസിഡറായി മന്ത്രി മേഴ്സിക്കുട്ടിയമ്മ കെഎസ് ചിത്രയെ പ്രഖ്യാപിച്ചത് കയ്യടിയോടെയാണ് കുട്ടികള്‍ വരവേറ്റത്..
പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ബാലനിധിയുടെ അംബാസിഡറായി പിന്നണി ഗായിക കെ എസ് ചിത്ര ചുമതലയേറ്റു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബാലനിധി, ബാലദീപ്തി എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. ബാലനിധിയുടെ ബ്രാന്‍റ് അംബാസിഡറായി മന്ത്രി മേഴ്സിക്കുട്ടിയമ്മ കെഎസ് ചിത്രയെ പ്രഖ്യാപിച്ചത് കയ്യടിയോടെയാണ് കുട്ടികള്‍ വരവേറ്റത്. കുട്ടികളുടെ പഠനത്തിനും സംരക്ഷണത്തിനുമായുള്ള സാമ്പത്തിക സഹായസംരംഭം - ബാലദീപ്തി പദ്ധതിയും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.