കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും ആര്‍എസ്പിയും രംഗത്ത്

Update: 2018-05-25 11:23 GMT
Editor : Subin
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും ആര്‍എസ്പിയും രംഗത്ത്
Advertising

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബഹളം മൂലം ലോക്‌സഭ ഇതുവരെ പരിഗണിച്ചിട്ടില്ല.

കോണ്‍ഗ്രസിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും ആര്‍എസ്പിയും രംഗത്ത്. പ്രമേയം നാളെ തന്നെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് സിപിഎം ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയം ബഹളം മൂലം ലോക്‌സഭ ഇതുവരെ പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെയും ആര്‍എസ്പിയുടേയും നീക്കം. കേന്ദ്ര സര്‍ക്കാരിന് ജനദ്രോഹ നടപടികള്‍ക്ക് എതിരാണെന്ന് പ്രമേയമെന്ന് സിപിഎം വ്യക്തമാക്കി.

കേന്ദ്രത്തിന് എതിരെ അവിശ്വാസം കൊണ്ടുവന്ന ടിഡിപി തന്നെ സഭയില്‍ ബഹളമുണ്ടാക്കി പ്രമേയം പരിഗണിക്കാതിരിക്കാനുള്ള സാഹചര്യമൊരുക്കയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. കാവേരി വിഷയത്തില്‍ എഐഡിഎംകെയുടെ ബഹളവും കേന്ദ്രത്തെ സഹായിക്കാനാണെന്ന് വിമര്‍ശം. പ്രശ്‌നപരിഹാരത്തിന് സ്പീക്കറോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടില്ല.

തുടര്‍ച്ചയായി 14 ദിവസമാണ് ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News