സമൃദ്ധിയുടെ പൊന്‍പുലരി കണികണ്ടുണരാന്‍ ഇനി മണിക്കൂറുകള്‍

Update: 2018-05-26 21:21 GMT
Editor : admin
സമൃദ്ധിയുടെ പൊന്‍പുലരി കണികണ്ടുണരാന്‍ ഇനി മണിക്കൂറുകള്‍
Advertising

ഐശ്വര്യത്തിന്റെ കണിക്കൊന്നയും കണിവെള്ളരിയും ഒരുക്കി വെച്ച് നാടെങ്ങും വിഷുവിനെ വരവേല്‍ക്കാനാള്ളുള്ള ഒരുക്കത്തിലാണ്.

Full View

സമൃദ്ധിയുടെ പൊന്‍പുലരിയിലേക്ക് കണികണ്ടുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഐശ്വര്യത്തിന്റെ കണിക്കൊന്നയും കണിവെള്ളരിയും ഒരുക്കി വെച്ച് നാടെങ്ങും വിഷുവിനെ വരവേല്‍ക്കാനാള്ളുള്ള ഒരുക്കത്തിലാണ്. കനത്ത ചൂടും വരള്‍ച്ചയുമൊന്നും വിഷു ആവേശത്തിന് തടസ്സമല്ല മലയാളിക്ക്. വിഷുക്കണി ദര്‍ശനത്തിനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളും തയ്യാറായി കഴിഞ്ഞു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പിന്നാലെയെത്തുന്ന വിഷു കച്ചവടം നഷ്ടമാക്കുമോയെന്ന ആശങ്കയിലായിരുന്നു ഇന്നലെ വരെ സംസ്ഥാന പടക്ക വ്യാപാരികള്‍. എന്നാല്‍ വിഷുവിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പടക്ക വിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചെനീസ് വിഭവങ്ങള്‍ തന്നെയാണ് ഇത്തവണയും വിപണിയിലെ താരങ്ങള്‍. വിഷു വിഭവങ്ങളുടെ ഒരുക്കാനുള്ള മലയാളികളുടെ ഓട്ടം പച്ചക്കറി വിപണിയിലും പലചരക്ക് കടകളിലും കാണാനുണ്ട്. നാട്ടിന്‍ പുറങ്ങളിലെ ജൈവ കൃഷിയിടങ്ങളിലും വിഷരഹിത വിഷുവിനായി പച്ചക്കറികള്‍ തേടി ആളുകളെത്തുന്നു. നഗരങ്ങളിലെ നടപ്പാതകള്‍ ചെറുകിട വസ്ത്ര കച്ചവടക്കാര്‍ കൈയടക്കി കഴിഞ്ഞു. വടക്കന്‍ കേരളത്തില്‍ മത്സ്യ മാംസാദികള്‍ വിഷുവിന്റെ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ്. അത് കൊണ്ട് തന്നെ മത്സ്യ മാര്‍ക്കറ്റുകളിലും ഇറച്ചിക്കടകളിലും നല്ല തിരക്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News