റേഷന്‍ കടകളില്‍ നടപ്പാക്കിയ ഇ-പോസ് സംവിധാനം ഫലവത്തായില്ല

Update: 2018-05-26 19:20 GMT
Editor : Jaisy
റേഷന്‍ കടകളില്‍ നടപ്പാക്കിയ ഇ-പോസ് സംവിധാനം ഫലവത്തായില്ല
Advertising

സാങ്കേതിക തകരാറുകൾ മൂലം പലയിടങ്ങളിലും റേഷന്‍ വിതരണം തടസപ്പെട്ടു

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ നടപ്പാക്കിയ ഇ-പോസ് സംവിധാനം ഫലവത്തായില്ല. സാങ്കേതിക തകരാറുകൾ മൂലം പലയിടങ്ങളിലും റേഷന്‍ വിതരണം തടസപ്പെട്ടു. 9 ജില്ലകളിലായി പതിനാലായിരത്തിലധികം വരുന്ന റേഷന്‍ കടകളിൽ ഇ പോസ് സംവിധാനം വഴിയാണ് റേഷൻ വിതരണം നടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ഇ പോസ് സംവിധാനത്തിന്റെയും പ്രവര്ത്തനം നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തെ സെർവറിലൂടെയാണ്.

Full View

വിവിധ പ്രശ്നങ്ങളാണ് ഇ പോസ് സംവിധാനം നടപ്പാക്കിയതോടെ റേഷന്‍ കടയുടമകളും ഉപഭോക്താക്കളും അനുഭവിക്കുന്നത്. നെറ്റ് വര്‍ക്ക് പ്രശ്നം മൂലം സെര്‍വര്‍ പണിമുടക്കുന്നതാണ് ഒന്ന്. കാര്‍ഡുടമയുടെ വിരലടയാളം ഇ പോസില്‍ പതിച്ചാല്‍ മാത്രമേ റേഷന്‍ വിതരണം ചെയ്യാന് സാധിക്കൂ. സാങ്കേതിക തടസമുണ്ടായാല്‍ ഇതിനായി ഏറെ സമയം ചെലവഴിക്കേണ്ടി വരും. നേരത്തെ ഒരു ദിവസം വിതരണം ചെയ്ത റേഷന്റെ പകുതി അളവ് പോലും ഇപ്പോള്‍ നല്കാന്‍ സാധിക്കുന്നില്ലെന്നാണ് റേഷന്‍ കടയുടമകളുടെ ആരോപണം. ഇത് പലപ്പോഴും ഉപഭോക്താക്കളും കടയുടമകളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുന്നു.

ഇ പോസ് സംവിധാനം ഉപയോഗിക്കുന്നതില്‍ കടയുടമകള്‍ക്കുള്ള പരിചയക്കുറവും വിതരണത്തില്‍ കാലതാമസത്തിനിടയാക്കുന്നു. ഇ പോസ് മെഷിനിലെ കീ ബോര്‍ഡിന്റെ വലുപ്പകുറവും മെഷീന്‍ ഉപയോഗിക്കാന്‍ 20 ശതമാനത്തിലധികം ചാര്‍ജ് വേണമെന്നതും കടക്കാരെ വിഷമത്തിലാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ 9 ജില്ലകളിലാണ് ഇ പോസ് മെഷീന്‍ വഴി റേഷന്‍ വിതരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News