ജി.എസ്.ടി കൗണ്‍സില്‍ ഇറച്ചികോഴിക്ക് നികുതി ഇളവ് നല്‍കിയാല്‍ സംസ്ഥാനത്തിന് തിരിച്ചടി

Update: 2018-05-27 07:03 GMT
Editor : Subin
ജി.എസ്.ടി കൗണ്‍സില്‍ ഇറച്ചികോഴിക്ക് നികുതി ഇളവ് നല്‍കിയാല്‍ സംസ്ഥാനത്തിന് തിരിച്ചടി
Advertising

കേരളത്തിലെ ചെറുകിട കോഴികര്‍ഷകര്‍ക്ക് നികുതിയില്ല. നികുതി പൂര്‍ണ്ണമായും എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോഴി വരവ് വര്‍ധിക്കും

Full View

ജി.എസ്.ടി കൗണ്‍സില്‍ ഇറച്ചികോഴിക്ക് നികുതി ഇളവ് നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാറിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവ് സംഭവിക്കും. ഇറച്ചികോഴിക്ക് നികുതിയുള്ള ഏക സംസ്ഥാനമാണ് കേരളം, ജി.എസ്.ടിയില്‍ ഇറച്ചികോഴിക്ക് നികുതി ഇളവ് നല്‍കരുതെന്ന് കര്‍ഷകരും നികുതി ഒഴിവാക്കണമെന്ന് വ്യാപാരികളും ആവശ്യപെടുന്നു.

ഒരു കിലോ കോഴിക്ക് 90 രൂപ അടിസ്ഥാന വില നിശ്ചയിച്ച് പതിനാലര ശതമാനമാണ് ഇപ്പോഴത്തെ നികുതി. സംസ്ഥാനത്തിന്റെ പ്രധാന നികുതി വരുമാനവും ഇതുതന്നെ. ഏകീകൃത നികുതി സമ്പ്രദായം നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍ മാത്രം നികുതിയുള്ള ഇറച്ചി കോഴിക്ക് നികുതി ഇളവ് നല്‍കുവാനാണ് സാധ്യത.

കേരളത്തിലെ ചെറുകിട കോഴികര്‍ഷകര്‍ക്ക് നികുതിയില്ല. നികുതി പൂര്‍ണ്ണമായും എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കോഴി വരവ് വര്‍ധിക്കും. എന്നാല്‍ ഇറച്ചികോഴിയുടെ നികുതി ഒഴിവാക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സിലില്‍ കേരളത്തിന്റെ നിലപാടും ചര്‍ച്ചയാകും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News