മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെ പിന്തുണച്ച് എംഎ ബേബി

Update: 2018-05-27 07:33 GMT
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെ പിന്തുണച്ച്  എംഎ ബേബി
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെ പിന്തുണച്ച് എംഎ ബേബി
AddThis Website Tools
Advertising

ഫേസ്ബുക്കിലൂടെയാണ് പിന്തുണ അറിയിച്ച് ബേബി രംഗത്തെത്തിയത്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെ പിന്തുണച്ച് സിപിഎം പിബി അംഗം എം.എ ബേബി. ഫേസ്ബുക്കിലൂടെയാണ് പിന്തുണ അറിയിച്ച് ബേബി രംഗത്തെത്തിയത്.

സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ എന്ന വാചകത്തോടെയാണ് പോസ്റ്റിന്റെ തുടക്കം. മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. സിനിമയിൽ മാത്രമല്ല കേരള സമൂഹത്തിലാകെ ദീർഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങൾ.

ഈ സംഭവത്തെത്തുടർന്നാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ചേർന്ന് വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിക്കുന്നത്. . ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണെന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

Full View
Tags:    

Similar News