Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിൻ്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ പദ്ധതിയുടെ ഭാഗമാണ് വഖ്ഫ് നിയമ ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.
പൗരത്വ ഭേദഗതി നിയമം, മുത്വലാഖ്, ഏക സിവിൽ കോഡ് തുടങ്ങിയ വിവിധ മുസ്‌ലിം ഉന്മൂലന പദ്ധതികളുടെ ഭാഗമായാണ് പുതിയ വഖ്ഫ് ഭേദഗതി നിയമം പാർലമെൻ്റിൽ പാസാക്കിയെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും റസാഖ് പാലേരി പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഇന്നും നാളെയുമായി (ഏപ്രിൽ 2,3) പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് വഖഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്.