ഉദുമയില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിഞ്ഞെന്ന് ആരോപണം
കണ്ണൂരില്‍ സുരക്ഷിത മണ്ഡലമില്ലാത്ത കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉദുമയില്‍ എത്തിയത് ബിജെപിയുമായി വോട്ട് ധാരണയിലായ ശേഷമാണെന്ന് ആരോപണം
ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ബിജെപി വോട്ട് വാങ്ങിയതായി എല്‍ഡിഎഫ് ആരോപണം. ബിജെപിക്ക് സ്വാധീനമുള്ള പലബൂത്തുകളിലും പ്രവര്‍ത്തനം നിര്‍ജീവമായിരുന്നതായും ആരോപണം.
കണ്ണൂരില്‍ സുരക്ഷിത മണ്ഡലമില്ലാത്ത കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉദുമയില്‍ എത്തിയത് ബിജെപിയുമായി വോട്ട് ധാരണയിലായ ശേഷമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
2011ല്‍ 11380 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 835 വോട്ടിന് പിറകിലായിരുന്നു. എന്നാല്‍ തൃതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് 8304 വോട്ടിന്റെ ലീഡ് നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13073 വോട്ട് നേടിയ ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് നില 24584ലേക്ക് ഉയര്‍ത്തി. തൃതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് 25651 വോട്ട് ലഭിച്ചിരുന്നു. ഈ വോട്ടുകളിലാണ് കെ സുധാകരന്റെ പ്രതീക്ഷ.
25 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പമുള്ള മണ്ഡലത്തില്‍ കെ സുധാകരന്‍ വിജയിക്കുന്നതോടെ ഇടതുപക്ഷം ദുര്‍ബലമാവുമെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവുമെന്നും ആര്‍എസ്എസ് കണക്ക് കൂട്ടുന്നു. ഇതാണ് ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു നല്‍കുന്നതിന് കാരണമെന്നാണ് നിരീക്ഷണം.