സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും

Update: 2018-05-27 07:32 GMT
Editor : admin
സ്കൂള്‍ തുറക്കുമ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും
Advertising

ഇക്കുറി സ്കൂള്‍ അധ്യയന വര്‍ഷ ആരംഭത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

Full View

ഇക്കുറി സ്കൂള്‍ അധ്യയന വര്‍ഷ ആരംഭത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. 2 കോടി 88 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി കെബിപിഎസ് ഇതിനോടകം അതത് സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്. 9, 10 ക്ലാസ്സുകളിലേക്കുള്ള രണ്ടാം വാള്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വര്‍ഷം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഇത് മുന്നില്‍കണ്ട് മെച്ചപ്പെട്ട ക്രമീകരണങ്ങളാണ് സര്‍ക്കാരും കെബിപിഎസും ഇക്കുറി ഒരുക്കിയത്. പാഠപുസ്തകം അച്ചടിക്കുന്നതിന് പുറമെ വിതരണം ചെയ്യുന്നതിനും അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുമുള്ള ചുമതല കെബിപിഎസ് ഏറ്റെടുത്തു. സര്‍ക്കാര്‍ തുക അനുവദിക്കുന്നതിന് കാത്തുനില്ക്കാതെ സ്വന്തം നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 20 കോടി രൂപ ചിലവഴിക്കുകയും ചെയ്തു. 8, 9, 10 ക്ലാസ്സുകളിലെ 94 ടൈറ്റിലുകള്‍ക്ക് മാറ്റമുണ്ടായിരുന്നു. 9,10 ക്ലാസ്സുകളിലെ ചില പാഠഭാഗങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. ഇത് പ്രകാരം ജനുവരി ആദ്യവാരം പ്രിന്റ് ഓര്‍ഡര്‍ ലഭിക്കുകയും 4 മാസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കുകയും ചെയ്തു.

അച്ചടി പൂര്‍ത്തിയാക്കിയ 2.88 കോടി പുസ്തകങ്ങള്‍ ഇതിനോടകം വിതരണത്തിന് എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ ഒരു കോടി പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അച്ചടിയുടെ നിരക്കില്‍ സര്‍ക്കാര്‍ 35 ശതമാനം വര്‍ധന നല്കിയതും ലോട്ടറി അച്ചടിക്കുന്നതിന്റെ നിരക്ക് കൂട്ടിയതും കെബിപിഎസിന് സഹായകരമായിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News