ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുന്നതിനെതിരെ കെജിഎംഒഎ

Update: 2018-05-27 15:00 GMT
Editor : admin
ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുന്നതിനെതിരെ കെജിഎംഒഎ
Advertising

ജനറല്‍ ആശുപത്രികളുടെയും ജില്ലാ ആശുപത്രികളുടെയും ബോര്‍ഡ് മാറ്റിവെക്കല്‍ മാത്രമാണ് നടക്കുന്നതെന്നാണ് കെജിഎംഒയുടെ ആരോപണം.

Full View

ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രിയും മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുന്നതിനെതിരെ കെജിഎംഒഎ രംഗത്ത്. മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതുകൊണ്ട് രോഗികള്‍ക്ക് പ്രയാസം ഉണ്ടാവുന്നതായും കെജിഎംഒഎ ആരോപിക്കുന്നു.

ജനറല്‍ ആശുപത്രികളുടെയും ജില്ലാ ആശുപത്രികളുടെയും ബോര്‍ഡ് മാറ്റിവെക്കല്‍ മാത്രമാണ് നടക്കുന്നതെന്നാണ് കെജിഎംഒയുടെ ആരോപണം. സര്‍ക്കാര്‍ പുതുതായി ആരംഭിച്ച മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയത് മൂലം നേരത്തെ ഉണ്ടായിരുന്ന സൌകര്യംപോലും ഇപ്പോഴിലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകള്‍ക്കും അധ്യാപകരുടെ മുറികള്‍ക്കുമായി നല്‍കുന്നത് നേരത്തെ ആശുപത്രി പ്രവര്‍ത്തിച്ച ഭാഗങ്ങളാണ്. ക്ലാസ് മുറികളും ഹോസ്റ്റലുകളും ഇവിടെതന്നെ നേരത്തെ 501 കിടക്കകളുളള ജനറല്‍ ആശുപത്രിയായിരുന്നു മഞ്ചേരിയിലുണ്ടായിരുന്നത്. മെഡിക്കല്‍ കോളേജ് തുടങ്ങിയതോടെ ഇത് 410 കിടക്കകളായി ചുരുങ്ങി. വാതരോഗ വിഭാഗത്തില്‍ നേരത്തെ 20 കിടക്കകളുണ്ടായിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജില്‍ വാതരോഗ വിഭാഗത്തില്‍ കിടത്തി ചികിത്സയില്ല.

ജനറല്‍ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളേജായി ഉയര്‍ത്തുമ്പോള്‍ ഫീസ് ഇനത്തിലും വര്‍ധനവ് ഉണ്ടാവുന്നു. മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേകം സൌകര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടതെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി പിജി കോഴ്സുകള്‍ അധികമായി തുടങ്ങണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെടുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News