ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സ്ത്രീയെ കടന്നു പിടിക്കുന്നത് കണ്ടതായി ദൃക്സാക്ഷി

Update: 2018-05-28 03:36 GMT
Editor : Jaisy
ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സ്ത്രീയെ കടന്നു പിടിക്കുന്നത് കണ്ടതായി ദൃക്സാക്ഷി
Advertising

ഇത് സംബന്ധിച്ച് ഷാജി പൊലീസിന് മൊഴി നല്‍കി

Full View

ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ സ്ത്രീയെ കയറിപിടിക്കുന്നത് കണ്ടതായി ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കി. കൊച്ചിയിലെ ഹോട്ടലുടമ ഷാജിയാണ് പൊലീസിന് ധനേഷിനെതിരെ മൊഴി നല്‍കിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ചത് ധനേഷ് തന്നെയാണെന്ന് സ്ത്രീ അപ്പോള്‍ തന്നെ നാട്ടുകാരോട് വ്യക്തമായി പറഞ്ഞതായി ഷാജി മീഡിയവണിനോട് പറഞ്ഞു.

സംഭവ ദിവസം ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകും വഴി കൂട്ടുകാരനുമായി സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു സംഭവമെന്ന് ഷാജി പറഞ്ഞു. ധനേഷ് മാത്യു മാഞ്ഞൂരാന്‍ ഒറ്റകൈകൊണ്ടാണ് സ്ത്രീയെ കടന്നുപിടിച്ചതെന്ന് ഷാജി പറഞ്ഞു. ഇത് സംബന്ധിച്ച് ഷാജി പൊലീസിന് മൊഴി നല്‍കി.

സ്ത്രീ ഒച്ചവെച്ചതോടെ പ്രതി അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് ഓടികയറി. അവിടെ നിന്ന് ഓട്ടോക്കാരും മറ്റുമാണ് പ്രതിയെ പിടികൂടിയത്. പ്രതി ആരോപിക്കും പോലെ മറ്റൊരാളും അയാള്‍ക്കുമുന്നില്‍ ഓടിയിട്ടില്ലെന്നും ഷാജി പറഞ്ഞു. സ്ത്രീ മൊഴി മാറ്റിയതായി പിറ്റേന്ന് വാര്‍ത്ത കണ്ടതിനാലാണ് ആദ്യം പൊലീസിന് മൊഴി നല്‍കാതെ മാറി നിന്നതെന്നും ഷാജി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News