കിച്ചന്‍ ബിന്നുകളുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷനുമായി തിരുവനന്തപുരം നഗരസഭ

Update: 2018-05-28 23:58 GMT
കിച്ചന്‍ ബിന്നുകളുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷനുമായി തിരുവനന്തപുരം നഗരസഭ
Advertising

പാളയം മാര്‍ക്കറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കിച്ചന്‍ ബിന്നുകളുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ നടക്കുന്നത്.

മാലിന്യസംസ്‌കരണത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി തിരുവനന്തപുരം നഗരസഭ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചു. എന്റെ നഗരം, സുന്ദര നഗരം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. ധനമന്ത്രി തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭയിലെ 15 വാര്‍ഡുകള്‍ നവംബര്‍ ഒന്നോടെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളാകും. ഉറവിട മാലിന്യസംസ്‌കരണം മറ്റ് വാര്‍ഡുകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ അവസരമുണ്ടാക്കിയത്. അടുക്കളയില്‍ സ്ഥാപിക്കുന്ന ബിന്നുകളില്‍ നിന്ന് ദുര്‍ഗന്ധം വരാതെ മാലിന്യം സംസ്‌കരിക്കാം. ഇനോക്കുലം എന്ന സംയുക്തം ചേര്‍ത്താണ് മാലിന്യം സംസ്‌കരിക്കുന്നത്.

പാളയം മാര്‍ക്കറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കിച്ചന്‍ ബിന്നുകളുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ നടക്കുന്നത്. www.corporation.ofabee.com എന്ന വെബ്‌സൈറ്റ് വഴി ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ കാണാനാകും.

Tags:    

Similar News