തോമസ് ചാണ്ടിയുടെ വയല്‍ നികത്തല്‍, റവന്യൂമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് 

Update: 2018-05-28 17:14 GMT
Editor : Subin
തോമസ് ചാണ്ടിയുടെ വയല്‍ നികത്തല്‍, റവന്യൂമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് 
Advertising

അതേ സമയം അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടിയെകുറിച്ച് പറയാമെന്ന നിലപാട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു

നെല്‍വയല്‍ നികത്തലിന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം നടപടിയെടുക്കണമെന്നാണാവശ്യം. അതേ സമയം അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടിയെകുറിച്ച് പറയാമെന്ന നിലപാട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു.

Full View

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അധീനത്തിലുള്ളറിസോര്‍ട്ട് കായല്‍ നിലം കയ്യേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23 ാം വകുപ്പനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ലംഘനത്തിന് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷനേതാവ് റവന്യുമന്ത്രിക്ക് നല്‍കിയ കത്തില്‍ ഉന്നയിക്കുന്നത്. നെല്‍വല്‍ സംരക്ഷണനിയമത്തന്റെ 12(1) അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേ സമയം അന്തിമ റിപ്പോര്‍ട്ട് വരട്ടെയെന്ന നിലപാടില്‍ തന്നെയാണ് റവന്യുവകുപ്പ്

പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ കൈയ്യൈറ്റക്കാരുടെ മന്ത്രിസഭയായെന്ന് കെപിസിസി പ്രസിഡന്റും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടി എടുത്തില്ലെങ്കില്‍ നിയമനടപടിയിലേക്ക് പോകാനാണ് പ്രതിപക്ഷ തീരുമാനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News