പാറ്റൂർ ഭൂമിയിടപാട് കേസ്: ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Update: 2018-05-28 15:21 GMT
Editor : Muhsina
പാറ്റൂർ ഭൂമിയിടപാട് കേസ്: ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
Advertising

പാറ്റൂർ ഭൂമിയിടപാട് കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഭൂമി ഇടപാടിനെക്കുറിച്ച് ജേക്കബ് തോമസ് നല്കിയ റിപ്പോർട്ടിനെക്കുറിച്ച് വ്യക്തത..

പാറ്റൂർ ഭൂമിയിടപാട് കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഭൂമി ഇടപാടിനെക്കുറിച്ച് ജേക്കബ് തോമസ് നല്കിയ റിപ്പോർട്ടിനെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനാണ് ഈ മാസം 18ന് നേരിട്ട് ഹാജരാകാന് നിർദ്ദേശിച്ചത്. അന്വേഷണ റിപ്പോർട്ടില് ചേർത്തിട്ടുള്ള സെറ്റില്മെന്റ് രജിസ്റ്ററിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തത വരുത്തും. ജേക്കബ് തോമസിനെ വിളിച്ചു വരുത്തുന്നതിൽ തെറ്റില്ലെന്ന് വാദത്തിനിടെ എജി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News