കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി
കുടിശ്ശിക ഇല്ലാതെ പെൻഷൻ നൽകാൻ കെഎസ്ആർടിസിയെ പ്രാപ്തമാക്കും എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു...
കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കുടിശ്ശിക ഇല്ലാതെ പെന്‍ഷന്‍ നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 10 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്‌തെന് പ്രതിപക്ഷം ആരോപിച്ചു.
7966 കോടി രൂപയുടെ സഞ്ചിത നഷ്ടം ഉള്ള ഉള്ള പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങിയതിന് കാരണം. കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി ശക്തിപ്പെടുത്താന്‍ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3550 കോടി രൂപയുടെ വായ്പ ഒന്‍പത് ശതമാനം പലിശനിരക്കില്‍ എടുക്കാന്‍ ധാരണയായിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കു. എന്നാല്‍ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കണം എന്ന് പെന്‍ഷന്‍കാരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം മുഖ്യമന്ത്രി തള്ളി
മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ കാരെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പെന്‍ഷന്‍ എന്ന നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.