ധര്‍മ്മടം കൊലപാതകം; ആറ് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2018-05-29 00:07 GMT
Editor : admin | admin : admin
Advertising

കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎമ്മിന്‍റെ ജില്ല, സംസ്ഥാന നേതൃത്വങ്ങള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍

കണ്ണൂര്‍ ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സി ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Full View

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ധര്‍മടം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം സംഭവവുമായി ബന്ധപ്പെട്ട് ഏഴ് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എസ്പിയുടേയും തലശ്ശേരി ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ധര്‍മടം സ്വദേശികളായ രോഹിത്, മിഥുന്‍, പ്രജുല്‍, ഷമില്‍, റിജേഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. പ്രദേശത്ത് ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകവുമായി ബന്ധമില്ലെന്ന നിലപാട് സിപിഎം ഇന്നും ആവര്‍ത്തിച്ചു.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സ്വത്ത് തര്‍ക്കമാണെന്നും എം വി ജയരാജന്‍. സത്യസന്ധമായ അന്വേഷണം വേണം. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ഐജിയെ സ്ഥലം മാറ്റിയത് ഭരണപരമായ കാര്യമാണ്. ഐജിക്കെതിരെ സിപിഎം പരാതി പറഞ്ഞിട്ടില്ല

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News