നെല്‍വയല്‍, തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ആറ് മാസത്തിനുള്ളിലെന്ന് മന്ത്രി

Update: 2018-05-29 06:12 GMT
Editor : admin
നെല്‍വയല്‍, തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ആറ് മാസത്തിനുള്ളിലെന്ന് മന്ത്രി
Advertising

നെല്‍വയല്‍, തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍

Full View

നെല്‍വയല്‍, തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഡാറ്റാബാങ്ക് ആറ് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കൃഷി ഓഫീസര്‍മാരുടെ അലംഭാവം മൂലം വയല്‍ നികത്തപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തരിശു ഭൂമി കണ്ടെത്തി കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. നെല്‍കൃഷിയുടെ വളര്‍ച്ചക്ക് വേണ്ടി 100 ദിന കര്‍മ്മ പരിപാടി മന്ത്രിസഭ ആവിഷ്കരിച്ചിട്ടുണ്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഡാറ്റാബാങ്ക് രൂപീകരിക്കുകയാണ് ആദ്യപടി. വയലുകള്‍ നികത്താന്‍ അനുവദിക്കില്ല.

കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഏക്കറിന് 5000 രൂപ സബ്സിഡി നല്‍കും. ജൈവ പച്ചക്കറി സോണുകള്‍ പ്രഖ്യാപിക്കും. ജൈവപച്ചക്കറിയുടെ പേരില്‍ കീടനാശിനി കലര്‍ന്നവ വില്‍ക്കുന്നത് തടയും. കീടനാശിനി ലോബിയുടെ അവിശുദ്ധ ഇടപാടുകള്‍ ഇല്ലാതാക്കാനും കുത്തക കമ്പനികളുടെ വിത്തിനങ്ങള്‍ നിരുത്സാഹപ്പെടുത്താനും നടപടി സ്വീകരിക്കും. പച്ചക്കറി വിലക്കയറ്റം തടയാന്‍ ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് വിപണിയില്‍ ഇടപെടുമെന്നും കൃഷി മന്ത്രി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News