പച്ച ചാക്കോ അല്ലേ എന്ന് സജീഷിനോട് പൊലീസ്; പിന്നെ മര്‍ദ്ദനം

Update: 2018-05-30 19:44 GMT
പച്ച ചാക്കോ അല്ലേ എന്ന് സജീഷിനോട് പൊലീസ്; പിന്നെ മര്‍ദ്ദനം
പച്ച ചാക്കോ അല്ലേ എന്ന് സജീഷിനോട് പൊലീസ്; പിന്നെ മര്‍ദ്ദനം
AddThis Website Tools
Advertising

പൊലീസ് ആളുമാറി യുവാവിനെ മര്‍ദിച്ചതായി പരാതി;

പൊലീസ് ആളുമാറി യുവാവിനെ മര്‍ദിച്ചതായി പരാതി. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി സജീഷിനെ മര്‍ദിച്ചതായാണ് ആരോപണം. സജീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായതെന്ന് സജീഷ് പറയുന്നു. കോഴിക്കോട്ടെ ജോലി സ്ഥലത്തേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ രണ്ട് പൊലീസുകാര്‍ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പച്ച ചാക്കോ അല്ലേ എന്ന് ചോദിച്ചായിരുന്നു കസ്ററഡിയിലെടുത്തതെന്നാണ് സജീഷ് പറയുന്നു. തുടര്‍ന്ന് രണ്ട് പേരും മാറി മാറി മര്‍ദിച്ചതായും പറഞ്ഞു. വിലങ്ങ് വെച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതായും ലോക്കപ്പിലിട്ട് മര്‍ദിച്ചതായും സജീഷ് ആരോപിക്കുന്നു

Full View


തുടര്‍ന്ന് ബാഗും ഫോണും പരിശോധിച്ച ശേഷമാണ് ആള് മാറിയതായി മനസിയായത്. വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിച്ച ശേഷമാണ് വിട്ടയച്ചതെന്നും സജീഷ് പറഞ്ഞു. ചേലക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജീഷ് മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കാനിരിക്കുകയാണ്. എന്നാല്‍‌ ഇക്കാര്യം പൊലീസ് നിഷേധിച്ചു.

Tags:    

Similar News