പയ്യന്നൂര്‍ അപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Update: 2018-05-31 17:46 GMT
പയ്യന്നൂര്‍ അപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍
പയ്യന്നൂര്‍ അപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍
AddThis Website Tools
Advertising

കണ്ണൂര്‍ പയ്യന്നൂര്‍ കുന്നരുവില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ പയ്യന്നൂര്‍ കുന്നരുവില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് രാമന്തളി സ്വദേശി പിഎം സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായും പൊലീസ് പറഞ്ഞു. 304 എ , 308 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കുന്നരുവില്‍ എത്തിക്കും. കുന്നരുവിലെ വായന ശാലയിലും അപകടത്തില്‍ മരിച്ച കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ടോടെ സംസ്കാരം നടക്കും.

Tags:    

Similar News