പത്തനംതിട്ടയില്‍ സ്വകാര്യ ബസ് ലോബി അഴിഞ്ഞാട്ടം; 2കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു

Update: 2018-06-01 04:26 GMT
Editor : Muhsina
പത്തനംതിട്ടയില്‍ സ്വകാര്യ ബസ് ലോബി അഴിഞ്ഞാട്ടം; 2കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു
Advertising

പത്തനംതിട്ട തണ്ണിത്തോട് കെ എസ് ആര്‍‌ ടി സി ബസ്സുകളുടെ സര്‍വീസുകള്‍ തടഞ്ഞ് സ്വകാര്യ ബസ് ലോബിയുടെ അഴിഞ്ഞാട്ടം. രാത്രിയില്‍ രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും..

പത്തനംതിട്ട തണ്ണിത്തോട് കെ എസ് ആര്‍‌ ടി സി ബസ്സുകളുടെ സര്‍വീസുകള്‍ തടഞ്ഞ് സ്വകാര്യ ബസ് ലോബിയുടെ അഴിഞ്ഞാട്ടം. രാത്രിയില്‍ രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരന്തരമായി പരാതി നല്‍കിയിട്ടും പൊലീസും അധികൃതരും നടപടിയെടുക്കുന്നില്ലെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആക്ഷേപം.

Full View

തണ്ണിത്തോടിലേക്ക് രണ്ട് ദീര്‍ഘ ദൂര സര്‍വീസുകള്‍ അടക്കം 4 കെ എസ് ആര്‍ ടി സി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ തൃശൂര്‍ ഫാസ്റ്റും പത്തനംതിട്ടയിലേക്കുള്ള ഓര്‍ഡിനറി ബസ്സുമാണ് തകര്‍ക്കപ്പെട്ടത്. പ്രദേശത്ത് കെ എസ് ആര്‍ ടി സി ബസ്സുകളുടെ സര്‍വീസുകള്‍ തടസ്സപ്പെടുത്തിയും ജീവനക്കാരെ കയ്യേറ്റം ചെയ്തും സ്വകാര്യ ബസ് ലോബിയുടെ ചെയ്തികള്‍ക്കെതിരെ നിരവധി പരാതി നല്‍കിയിരുന്നു. ഇതാണ് ബസ് തകര്‍ക്കലില്‍ കലാശിച്ചത്.

ഭരണകക്ഷിയുടെ പ്രാദേശിക നേതാവ് സ്വകാര്യ ബസ്സുകള്‍ക്ക് ഒത്താശചെയ്യുന്നെന്നും യാത്രാ സൌജന്യം പറ്റുന്ന പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബസുകള്‍ ആക്രമിക്കപ്പെട്ടിതിനെ തുടര്‍ന്ന് പ്രദേശത്ത് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ ബസ് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News