ഏകാധിപതികളെ കേരളം വച്ചുപൊറുപ്പിക്കില്ലെന്ന് സുധീരന്‍ ; പിണറായിയെ ജനം വിലയിരുത്തുമെന്ന് രമേശ് ചെന്നിത്തല
അനാവശ്യമായ പ്രകോപനമാണ് ഇന്നലെ മുഖ്യമന്ത്രി സഭയില്‍ സൃഷ്ടിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്ത്. അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ആരോപിച്ചു. സമര പന്തലിലേക്ക് ഗ്രനേഡ് എറിയുന്നത് എന്ത് നയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി വസ്തുകകള്‍ വളച്ചൊടിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത് ഏറ്റുപറയുകയാണേന്നും വിഎം സുധീരന്‍ കോഴിക്കോട് പറഞ്ഞു. അനാവശ്യമായ പ്രകോപനമാണ് ഇന്നലെ മുഖ്യമന്ത്രി സഭയില്‍ സൃഷ്ടിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.
പ്രതിപക്ഷത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തെറ്റ് പറ്റിയാല്‍ അത് ഏറ്റുപറഞ്ഞ് തിരുത്തുന്നതാണ് മാന്യത. അഹങ്കാരവും ധിക്കാരവും ഇന്നും തുടരുകയാണ് മുഖ്യമന്ത്രി ചെയ്തത് . പിണറായിയെ കേരള ജനത വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.