ഷവര്‍മ കടകളിൽ കര്‍ശന പരിശോധന വേണമെന്ന് ഹൈക്കോടതി

മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി

Update: 2024-11-27 14:36 GMT
Advertising

കൊച്ചി: ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

2022ല്‍ കാസര്‍കോട് ഷവര്‍മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നൽകുകയും ചെയ്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News