സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്കിന്റെ തിളക്കവുമായി കോഴിക്കോടുകാരി ഹംന

Update: 2018-06-02 23:38 GMT
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്കിന്റെ തിളക്കവുമായി കോഴിക്കോടുകാരി ഹംന
Advertising

ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് ഹംനയുടെ താല്‍പര്യം

Full View

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്കാണ് കോഴിക്കോട് സ്വദേശിനിയായ ഹംനക്ക്. ജവഹര്‍ ലാല്‍ നെഹ്രുവിന്റെ കടുത്ത ആരാധികയാണ് ഹംന അഷറഫ്. നെഹ്രുവിന്റെ ആശയങ്ങള്‍ തന്നെ ഏറെ പ്രചോദിപ്പിക്കുന്നതായി ഹംന മീഡിയവണിനോട് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരാനാണ് ഹംനയുടെ താല്‍പര്യം.

ഹംനയുടെ പിതാവ് ടി.പി അഷറഫും മാതാവ് ജൌഹറയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ്. തങ്ങളുടെ ആധുനിക ഇന്ത്യക്ക് അടിത്തറ പാകിയത് നെഹ്രുവിന്റെ ദര്‍ശനങ്ങളാണെന്ന് ഹംന പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഹംന കോഴിക്കോട് ഫറോക് കോളജിലെ ഇംഗ്ലീഷ് അധ്യാപികയാണ്.

Tags:    

Similar News