സാമൂഹ്യ പ്രവര്‍ത്തനവുമായി ഫേസ്ബുക്ക് കൂട്ടായ്മ
മാനാഞ്ചിറ സ്ക്വയര്‍ സ്നേഹ തീരം എന്ന കൂട്ടായ്മയാണ് ഫേസ്ബുക്കിന് സേവനത്തിന്റെ കയ്യൊപ്പ് കൂടി ചാര്‍ത്തിയിരിക്കുന്നത്
ആശയവിനിമയത്തിനൊപ്പം സാമൂഹ്യ സേവന രംഗത്തും ഫേസ്ബുക്ക് കൂട്ടായ്മയെ പ്രയോജനപ്പെടുത്തുകയാണ് ഒരു കൂട്ടം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍. മാനാഞ്ചിറ സ്ക്വയര്‍ സ്നേഹ തീരം എന്ന കൂട്ടായ്മയാണ് ഫേസ്ബുക്കിന് സേവനത്തിന്റെ കയ്യൊപ്പ് കൂടി ചാര്‍ത്തിയിരിക്കുന്നത്.
അന്‍പത് കിടക്കകളുമായാണ് മാനാഞ്ചിറ സ്ക്വയര്‍ സ്നേഹതീരം പ്രവര്‍ത്തകര്‍ ഇത്തവണ എത്തിയത്. കോഴിക്കോട് വെള്ളിപറമ്പിലെ റഹ്മാനിയ സ്കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുരുന്നുകള്‍ക്ക് നല്‍കാനായി . കോഴിക്കോട്ടെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിലാണ് മാനാഞ്ചിറ സ്ക്വയര്‍ സ്നേഹതീരം പിറവിയെടുത്തത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപത്തിയെന്നായിരത്തിലധികം മെമ്പര്‍മാര്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലുണ്ട്. രക്തദാനം,ചികിത്സ സഹായം തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളികളാണ്