സിപിഎം സമ്മേളനത്തില്‍ കാനവും മാണിയും ഒരേ വേദിയിലെത്തും
സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന സെമിനാറിലാണ് കാനവും മാണിയും ഒന്നിച്ചെത്തുന്നത്.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രനും കെ എം മാണിയും ഒരേ വേദിയിലെത്തും. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന സെമിനാറിലാണ് കാനവും മാണിയും ഒന്നിച്ചെത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധികളാരും സെമിനാറിനില്ല.
കെ എം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന കാനം രാജേന്ദ്രനും മാണിയും ഒരേ വേദിയില്‍ എത്തുകയാണ്. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് നടക്കുന്ന സെമിനാറാണ് വേദി. മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, എം കെ കണ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രതിനിധികള്‍. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
സമീപ കാലത്തിനിടെ ആദ്യമായാണ് മാണിയും കാനവും ഒന്നിച്ചൊരു വേദിയിലെത്തുന്നത്. കെ എം മാണി ഇടത് മുന്നണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ തന്നെ സെമിനാറില്‍ ഇരുവരും ഒന്നിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ പാലക്കാട് പ്ലീനത്തിലെ സെമിനാറില്‍ കെ എം മാണി പങ്കെടുത്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.