നാട്ടിന്പുറങ്ങളില്‍ ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍

Update: 2018-06-05 13:35 GMT
Editor : admin
നാട്ടിന്പുറങ്ങളില്‍ ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍
Advertising

തളിപ്പറമ്പ് മണ്ഡലത്തിലെ നാട്ടിന്പുറങ്ങളില്‍ ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍ നിറച്ചാണ് ഇടത് സ്ഥാനാര്ത്ഥി ജയിംസ് മാത്യു ഇത്തവണ പ്രചരണം വ്യത്യസ്തമാക്കുന്നത്.

Full View

പ്രചരണ രംഗത്ത് വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് സ്ഥാനാര്ത്ഥികള്‍. ഈ വ്യത്യസ്തതകള്‍ തന്നെയാണ് ഇവരുടെ പ്രചരണത്തെ ശ്രദ്ധേയമാക്കുന്നതും. തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്ത്ഥി ജയിംസ് മാത്യു മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാസിസത്തിനെതിരായ ലോക സിനിമകള്‍ പ്രദര്ശിപ്പിച്ചാണ് ഇത്തവണ പ്രചരണം വേറിട്ടതാക്കുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിലെ നാട്ടിന്പുറങ്ങളില്‍ ലോകസിനിമയുടെ വിസ്മയക്കാഴ്ചകള്‍ നിറച്ചാണ് ഇടത് സ്ഥാനാര്ത്ഥി ജയിംസ് മാത്യു ഇത്തവണ പ്രചരണം വ്യത്യസ്തമാക്കുന്നത്. ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിച്ച ലോകസിനിമകളാണ് ഇതില്‍ ഏറെയും. ചാര്ളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിറ്റേക്റ്റര്‍, അലന്‍ റെനോയുടെ നൈറ്റ് ആന്ഡ് ഫോഗ്, നാസി ഭീകരതയുടെ കഥ പറയുന്ന ദ പിയാനിസ്റ്റ് ഇങ്ങനെ പോകുന്നു ചിത്രങ്ങളുടെ പട്ടിക. ലോകത്ത് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കലയും സാഹിത്യവും വഹിച്ച പങ്ക് ചെറുതല്ലെന്ന തിരിച്ചറിവ് കൂടിയാണ് ഈ പുതിയ പ്രചാരണ രീതിക്ക് പ്രചോദനമായതെന്ന് ജയിംസ് മാത്യു പറയുന്നു.

ഇക്കഴിഞ്ഞ വിഷു ദിനത്തില്‍ വിഖ്യാത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയാണ് ഈ ചലച്ചിത്ര പ്രചാരണത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചത്. മണ്ഡലത്തിലെ 165 ബൂത്തുകളിലും വരും ദിവസങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കും. സിനിമാ പ്രദര്ശനത്തിനൊപ്പം കഴിഞ്ഞ അഞ്ച് വര്ഷത്തെ മണ്ഡത്തിലെ വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദര്ശിപ്പിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News