നിപ: വ്യാജസന്ദേശങ്ങൾക്കെതിരെ പ്രചാരണവുമായി പൊലീസ്
ആളുകൂടുന്നിടത്തെല്ലാം മൈക്കിലൂടെ അനൗൺസ് ചെയ്താണ് ബോധവത്കരണം.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങൾക്കെതിരെ പ്രചാരണവുമായി പൊലീസും. ആളുകൂടുന്നിടത്തെല്ലാം മൈക്കിലൂടെ അനൗൺസ് ചെയ്താണ് ബോധവത്കരണം.
നിപ വൈറസുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങൾ ചില്ലറയൊന്നുമല്ല തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്ന ഒരു വിഭാഗം ഇതിന്റെ നിജസ്ഥിതിയെ പറ്റി അറിയാതെ പ്രചാരകരാകുകയും ചെയ്യുന്നു. ഇതോടെയാണ് പൊലീസ് തന്നെ രംഗത്ത് വരുന്നത്.
ആളുകൾ കൂടുന്നിടത്തെല്ലാം ഇക്കാര്യം അനൗൺസ് ചെയ്യുന്നുണ്ട്. കോഴിക്കോട് ഡിഎംഒയുടെ പേരില്‍ വ്യാജസന്ദേശമിറക്കുകയും നിപ വൈറസ് ബാധയെകുറിച്ച് തെറ്റായ ഓഡിയോ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസിന്‍റെ ശ്രമം.